video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeLocalaccidentതിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു; സംഭവം തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപം അപകടത്തിൽ ...

തിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു; സംഭവം തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപം അപകടത്തിൽ കാര്‍ ഭാഗികമായി തകര്‍ന്നു

Spread the love

സ്വന്തം ലേഖകൻ

വയനാട്:സുല്‍ത്താന്‍ബത്തേരി തിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു. തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സംഭവത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാര്‍ തകര്‍ത്തതിന് ശേഷം ആന സ്വയം പിന്‍മാറിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്‍റെ കാറാണ് തകര്‍ന്നത്. ശ്രീരാജിന്‍റെ സഹോദരന്‍ ലതീഷായിരുന്നു വാഹനമോടിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിങ്ങിനിടെ ശാന്തനായി റോഡരികില്‍ നില്‍ക്കുന്ന ആനയെ യാത്രക്കാര്‍ കണ്ടിരുന്നു. എന്നാല്‍, പൊടുന്നനെയാണ് ആന റോഡിലേക്ക് പാഞ്ഞെത്തി ഡ്രൈവറുടെ എതിര്‍വശത്തെ ചില്ല് തുമ്പികൈ ക്കൊണ്ട് തകര്‍ക്കുകയായിരുന്നു.

പിന്നീട് ബോണറ്റ് കൂടി തകര്‍ത്തതിന് ശേഷം പെട്ടന്ന് തന്നെ ആന കാട് കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആനയെ കണ്ടയുടനെ കാര്‍ വേഗത്തില്‍ പിന്നോട്ട് എടുക്കാന്‍ ലതീഷ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ മിന്നല്‍വേഗത്തിലായിരുന്നു ആനയുടെ ആക്രമണം.യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഗ്ലാസ് അടക്കമുള്ള വാഹനത്തിന്‍റെ മുന്‍വശം തകര്‍ന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments