video
play-sharp-fill

മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആംബുലന്‍സിലും കാറിലും വെച്ച്‌ പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗത്തിനെതിരെ കേസ്

മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആംബുലന്‍സിലും കാറിലും വെച്ച്‌ പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗത്തിനെതിരെ കേസ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി.

മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് താലൂക്കിലെ മാവൂര്‍ പഞ്ചായത്തില്‍ വച്ചായിരുന്നു മോക്ഡ്രില്‍ നടന്നത്.

ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡ്രൈവര്‍ ആംബുലന്‍സില്‍ വച്ചും, അയാളുടെ കാറില്‍വച്ചും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.