video
play-sharp-fill

ഏറെനാളായി നടനുമായി പ്രണയത്തിൽ ; “അഡാർ ലൗവ്” ലെ പ്രേക്ഷകരുടെ ഇഷ്ട താരം  നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു

ഏറെനാളായി നടനുമായി പ്രണയത്തിൽ ; “അഡാർ ലൗവ്” ലെ പ്രേക്ഷകരുടെ ഇഷ്ട താരം നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു

Spread the love

അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു നൂറിൻ ഷെരീഫ്. ഇപ്പോൾ താരം വിവാഹതിയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നൂറിന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ വരന്‍ ആരാണെന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

നടന്‍ കൂടിയായ ഫഹിം സഫറാണ് വരന്‍. കഴിഞ്ഞ കുറേ കാലമായി ഫഹിമും നൂറിനും പ്രണയത്തിലാണ്.എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഫഹിമിനൊപ്പമുള്ള ചിത്രങ്ങളൊക്കെ നൂറിന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ആർക്കും അറിവുള്ള കാര്യമല്ല, വിവാഹത്തെ കുറിച്ച് മറ്റുള്ള കാര്യങ്ങൾ ഇരുവരും പങ്കവെച്ചിട്ടില്ല. വൈകാതെ വിവാഹിതയായേക്കും എന്ന സൂചനകളൊന്നും നൂറിന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഫഹിം സഫറുമായി ഏറെ കാലമായി നൂറിന്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.

അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൈയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റേറിയായി നൂറിന്‍ നല്‍കിയിരുന്നു.
ഉടൻ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.