video
play-sharp-fill

ശബരിമല മണ്ഡലകാല തീർത്ഥാടനം; എരുമേലിയിൽ  തിരക്കുകൾ നിയന്ത്രിക്കാൻ 170 സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ കൂടി; സംഘത്തിൽ ഉള്ളത് 22 വനിതകളും 148 പുരുഷന്മാരും

ശബരിമല മണ്ഡലകാല തീർത്ഥാടനം; എരുമേലിയിൽ തിരക്കുകൾ നിയന്ത്രിക്കാൻ 170 സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ കൂടി; സംഘത്തിൽ ഉള്ളത് 22 വനിതകളും 148 പുരുഷന്മാരും

Spread the love

സ്വന്തം ലേഖിക

ശബരിമല: ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് തിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എരുമേലിയിൽ 170 സ്പെഷ്യൽ പോലീസിനെയും കൂടി നിയമിച്ചു.

വിദ്യാർത്ഥികളും, യുവതികളും, യുവാക്കളും, സൈന്യത്തിൽ നിന്നും വിരമിച്ചവരും ഉൾപ്പെടെ 22 വനിതകളും 148 പുരുഷന്മാരും ആണ് ഈ സംഘത്തിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലിയിലെ ഗതാഗത നിയന്ത്രണങ്ങളും, അയ്യപ്പഭക്തന്മാർക്കുള്ള അടിയന്തര സഹായങ്ങളും ചെയ്യുകയാണ് ഇവരുടെ പ്രധാന ഡ്യൂട്ടി. സ്കൂൾ, കോളേജ് തലങ്ങളിൽ എൻ.എസ്.എസ്, എൻ.സി.സി രംഗങ്ങളിൽ പ്രവർത്തിച്ചവരും, മറ്റു സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും, സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ പോലീസ് രൂപീകരിച്ചിരിക്കുന്നത്.

സ്പെഷ്യൽ പോലീസിന്റെ സേവനം ലഭിക്കുന്നതോടുകൂടി എരുമേലിയിൽ പോലീസിന്റെ സജ്ജീകരണം കൂടുതൽ ശക്തമാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.