play-sharp-fill
ട്രയിനിൽ നിന്ന് വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക് ; ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു ; ആന്തരിക അവയവങ്ങൾക്കും പരിക്കേറ്റ കറുപ്പ്സ്വാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ട്രയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്. പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പുസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരുക്കേറ്റത്. ട്രയിനില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്.

ഉറക്കത്തിലായിരുന്ന കറുപ്പു സ്വാമി ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് നീങ്ങി തുടങ്ങിയപ്പോഴാണ് ഉണർന്നത്. ട്രയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങാനുള്ള ശ്രമത്തില്‍ അദ്ദേഹം ട്രയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ ട്രയിനിന് സ്പീഡ് കൂടിയിരുന്നു. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.

ആര്‍ പി എഫും അഗ്‌നി രക്ഷാ സേനയും ചേര്‍ന്നാണ് കറുപ്പുസ്വാമിയെ രക്ഷിച്ചത് . ട്രെയിനില്‍ നിന്നും താഴേക്കിറങ്ങുന്ന ചവിട്ടുപടിയുടെ ഭാഗം മുറിച്ചുമാറ്റിയാണ് കറുപ്പുസ്വാമിയെ പുറത്തെടുത്തത് . ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :