play-sharp-fill
പോത്തിനെ ചോദിച്ചുവന്നു, കഴുത്തില്‍ കത്തി വെച്ച് പണ്ടവുമായി കടന്നു..! നെടുങ്കണ്ടത്ത് വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ച പ്രതി പിടിയില്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും; വീഡിയോ കാണാം

പോത്തിനെ ചോദിച്ചുവന്നു, കഴുത്തില്‍ കത്തി വെച്ച് പണ്ടവുമായി കടന്നു..! നെടുങ്കണ്ടത്ത് വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ച പ്രതി പിടിയില്‍; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും; വീഡിയോ കാണാം

സ്വന്തം ലേഖകന്‍

ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടമ്മയുടെ കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ച പ്രതി പിടിയില്‍. കൊല്ലം തടിക്കാട് സജീവ് മന്‍സിലില്‍ സജീവനെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. നവംബര്‍ മുപ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റി കൊണ്ടിരുന്ന വീട്ടമ്മയുടെ അടുത്ത് സ്‌കൂട്ടറില്‍ വന്ന സജീവ്, പോത്തിനെ കൊടുക്കുമോ എന്ന് ചോദിച്ച് സംസാരം തുടങ്ങി. പിന്നീട് അടുത്തുവന്ന ശേഷം കഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ചു കടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നൗഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. നിരവധി സിസിടിവി ദൃശ്യങ്ങളും നിരവധി സ്‌കൂട്ടറുകളുടെ ഡീറ്റെയില്‍സും പൊലീസ് ശേഖരിച്ചു.

മുന്‍കാല കുറ്റവാളികളെ കുറിച്ച് അന്വേഷിച്ചും സംശയമുള്ള ആളുകളെ നിരീക്ഷിച്ചുമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പിടിയിലായ സജീവ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഭാര്യയെയും കുട്ടികളെയും കൊല്ലത്തുള്ള വീട്ടില്‍ നിര്‍ത്തിയ ശേഷം ബാലന്‍പിള്ള സിറ്റി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിച്ച് മേശിരി പണി ചെയ്തു വരികയായിരുന്നു ഇയാള്‍.

കുറ്റകൃത്യം നടന്ന് കേവലം 48 മണിക്കൂര്‍ ഉള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചത് നെടുങ്കണ്ടം പോലീസിന് അഭിമാനകരമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍, നെടുങ്കണ്ടം ഐ.പി. ബിനു ബി.എസ്, എസ്‌ഐമാരായ സജിമോന്‍ ജോസഫ്, ബിനോയ് എബ്രഹാം, സജീവ് പി. കെ, എഎസ്‌ഐ ജേക്കബ് യേശുദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭിലാഷ്.ആര്‍,സുനില്‍ മാത്യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണ സാഗര്‍, വി.കെ അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.