
കാസര്‍കോട്: മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചു. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 18 ലക്ഷം രൂപ കണ്ടെത്തിയത്.
കര്‍ണാടക ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം. മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന് നിഥിനെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ ബാഗില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു






