play-sharp-fill
കൊന്നിട്ടും തീരാതെ കാമഭ്രാന്ത്..! പതിനഞ്ചുകാരിയെ കഴുത്ത് മുറുക്കി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു; മരണം ഉറപ്പിക്കാൻ വീണ്ടും കഴുത്തിൽ കുരുക്കിട്ട് പിടിച്ചു; രണ്ടു ഭാര്യയുണ്ടായിട്ടും ലൈംഗിക വൈകൃതം തീരാതെ അജേഷ്

കൊന്നിട്ടും തീരാതെ കാമഭ്രാന്ത്..! പതിനഞ്ചുകാരിയെ കഴുത്ത് മുറുക്കി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു; മരണം ഉറപ്പിക്കാൻ വീണ്ടും കഴുത്തിൽ കുരുക്കിട്ട് പിടിച്ചു; രണ്ടു ഭാര്യയുണ്ടായിട്ടും ലൈംഗിക വൈകൃതം തീരാതെ അജേഷ്

സ്വന്തം ലേഖകൻ

കോട്ടയം: അയർക്കുന്നം ഒറവയ്ക്കലിൽ പതിനഞ്ചുകാരി മരിച്ചത് പ്രതിയുടെ ലൈംഗിക വൈകൃതത്തിനിടെ. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മുറിയിൽ വിളിച്ചു വരുത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ചെറുത്തു നിൽക്കാൻ ശ്രമിച്ചപ്പോൾ ചുരിദാർ ഷോൾ കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു. കുതറി മാറിയ പെൺകുട്ടിയെ ബലം പ്രയോഗിച്ച് തറയിൽകിടത്തിയ ശേഷമാണ് കുരുക്ക് മുറുക്കി അബോധാവസ്ഥയിലാക്കിയത്. പാതി മരണത്തിലേയ്ക്കു യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. മരണം ഉറപ്പാക്കാനായി വീണ്ടും കഴുത്തിൽ കുരുക്കിട്ട് മുറുക്കി. തുടർന്ന് രാത്രി വരെ മൃതദേഹം സ്വന്തം മുറിയിൽ വച്ച ശേഷം, വലിച്ചിഴച്ച് കാട്ടിൽ തള്ളുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നീറിക്കാട് ചെന്നിക്കര ഹോളോബ്രിക്‌സിലെ ഡ്രൈവർ മാലം ചേലക്കുന്നേൽ അജേഷിനെ (31) മൃതദേഹം പുറത്തെടുക്കുമ്പോൾ കൊണ്ടു വന്നിട്ടും ഇയാൾക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല.
കഴിഞ്ഞ വ്യഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. ഏറ്റവും ഒടുവിലായി എത്തിയ ഫോൺ കോൾ, പ്രതിയായ അജേഷിന്റേതായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയില്ലേ എന്ന് അജേഷ് ചോദിച്ചപ്പോൾ ഫോൺ എടുത്തത് പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവായിരുന്നു. എന്താണെന്ന് ഇയാൾ തിരികെ ചോദിച്ചപ്പോഴേയ്ക്കും ഫോൺ കട്ടാക്കി.
എന്നാൽ, ഇതിനു പിന്നാലെ തന്നെ പെൺകുട്ടി വീട്ടിൽ നിന്നും പുറത്തിറങ്ങിപ്പോയിരുന്നു. തുടർന്ന് രാത്രി വൈകിയും പെൺകുട്ടിയെ കാണാതെ വന്നതോടെ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുകാർ അയർക്കുന്നം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയ്ക്ക് അജേഷുമായി സൗഹൃദമുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അയർക്കുന്നം എസ്‌ഐ അനൂപ് ജോസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് ആദ്യം അജേഷിനെ പിടികൂടി ചോദ്യം ചെയ്തു. എന്നാൽ, എല്ലാം നിഷേധിച്ച അജേഷ് ആദ്യം കൈമലർത്തി. പിന്നെ, പൊലീസ് ഇയാളുടെയും പെൺകുട്ടിയുടെയും ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിച്ചു. ഈ വിശദാംശങ്ങളും, മറ്റു രേഖകളും സഹിതം പൊലീസ് മുറയിൽ ഒന്ന് ചോദ്യം ചെയ്തതോടെ സത്യം പുറത്തു വന്നു. തുടർന്ന് അയർക്കുന്നം എസ്.ഐ അനൂപ് ജോസ് പ്രതിയെയുമായി ഒറവയ്ക്കലിലെ സിമന്റ് ഇഷ്ടിക നിർമ്മാണ ഫാക്ടറിയിൽ എത്തി. ഇവിടെ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മൃതദേഹം കുഴിച്ചിട്ട സ്ഥലം ചൂണ്ടിക്കാട്ടിയത്.
മൂന്നു മണിയോടെയാണ് പ്രതി പെൺകുട്ടിയെ തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ച് വരുത്തിയത്. സിമന്റ് ഇഷ്ടിക ഫാക്ടറിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തിനു സമീപമാണ് പ്രതിയായ അജേഷിന്റെ താമസ സ്ഥലം. ഇവിടെ എത്തിയപ്പോഴേയ്ക്കും പെ്ൺകുട്ടി തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. മുറിയ്ക്കുള്ളിൽ പെൺകുട്ടിയെയുമായി നിന്ന പ്രതി, കുട്ടിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. ബലമായി പ്രതി പെൺകുട്ടിയുടെ ചുരിദാറിന്റെ ടോപ്പ് അഴിച്ചു മാറ്റി. തുടർന്ന് പാന്റ് അഴിക്കാൻ തയ്യാറാകാതെ വന്നതോടെയാണ് കുട്ടിയുടെ ഷോൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ബോധം കെടുത്തിയത്. ബോധരഹിതയായി പെൺകുട്ടി നിലത്ത് വീണതോടെ പ്രതി കുട്ടിയെ വീണ്ടും ലൈ്ംഗികമായി പീഡിപ്പിച്ചു. ചെറിയ ഞരക്കവും മൂളയും ശ്വാസോച്ഛാസവും അപ്പോഴും പെൺകുട്ടിയ്ക്കുണ്ടായിരുന്നതായി പ്രതി പൊലീസിനോടു പറഞ്ഞു. തുടർന്ന് മരണം ഉറപ്പാക്കാനായി വീണ്ടും കഴുത്തിൽ കുരുക്കിട്ട് മുറുക്കി. അർധരാത്രി വരെ മൃതദേഹം മുറിയ്ക്കുള്ളിൽ വച്ച പ്രതി, എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറത്തെടുത്തത്. മുറിയിൽ നിന്നും നൂറ് മീറ്റർ അകലെയുള്ള വാഴത്തോട്ടത്തിലേയ്ക്ക് മൃതദേഹം ചാക്കിൽക്കെട്ടി വലിച്ചിഴച്ച് കൊണ്ടു പോയി. തുടർന്ന് മണ്ണിട്ട് ഉയർത്തിയ വാഴയുടെ ചുവട്ടിലേയ്ക്ക് മൃതദേഹം തള്ളിയിട്ടു. തുടർന്ന് മണ്ണിട്ട് മൃതദേഹം മൂടി വച്ചു. പിന്നീട് ഒന്നും സംഭവിക്കാത്ത രീതിയിൽ രണ്ടു ദിവസം പ്രതി ചിലവഴിക്കുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റ്മാർട്ടം ഞായറാഴ്ച നടക്കും. ഇതോടെ മാത്രമേ കൊല നടന്നത് എങ്ങിനെ എന്ന കാര്യത്തിൽ കൃത്യമായ വ്യക്തത ഉണ്ടാകൂ എന്നാണ് സൂചനകൾ. മെഡിക്കൽ കോളേജ് ആശുപത്രിയിലാവും പോസ്റ്റ്മാർട്ടം നടക്കുക. ഡിവൈഎസ്പി ആർ.ശ്രീകുമാർ, ഈസ്റ്റ് സി.ഐ ടി.ആർ ജിജു, ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ്, പാമ്പാടി സി.ഐ യു.ശ്രീജിത്ത്, മണർകാട് എസ്.ഐ ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലൈംഗിക വൈകൃത സ്വഭാവമുള്ള ആളാണ് പ്രതിയെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെ രണ്ടു വിവാഹം കഴിച്ചയാളാണ് അജേഷ്. രണ്ടു വിവാഹങ്ങളിലും പ്രശ്‌നമായത് പ്രതിയുടെ ഇതേ സ്വഭാവം തന്നെയായിരുന്നു. നേരത്തെ ആദ്യഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ചതിനും മർദിച്ചതിനും മണർകാട് പൊലീസ് കേസ് രജിസറ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇത് അടക്കം നിരവധി ക്രമിനൽക്കേസുകളിൽ പ്രതിയാണ് അജേഷ്.