ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ പതിനാലും, പതിനാറും വയസുള്ള പെൺകുട്ടികളെ കട്ടപ്പനയിൽ നിന്നും കണ്ടെത്തി; മൂന്നു ദിവസമായി നടന്ന അന്വേഷണത്തിന്റെ ഭാ​ഗമായി കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കണ്ടെത്തിയത്

Spread the love

കട്ടപ്പന : ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കട്ടപ്പനയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിൻറെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്.

video
play-sharp-fill

പത്തിലും ഒമ്പതിലും പഠിക്കുന്ന ഇവർ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു.സ്കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളിലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.

ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇരുവരെയും കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയത്.

കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം ഉപ്പുതറ പോലീസിലെ പ്രത്യേക അന്വേഷണസംഘമാണ് കുട്ടികളെ കണ്ടെത്തിയത്. എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ സുബൈർ എസ് , സി.പി.ഒ വി.കെ. അനീഷ് എന്നിവർ ചേർന്ന് കട്ടപ്പന ബസ്റ്റാൻഡ് പരിസരത്തു നിന്നും കുട്ടികളെ കണ്ടെത്തി. തുടർന്ന് വനിതാ പോലീസിന്റെ സഹായത്തോടുകൂടി കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ ഹാജരാക്കിയ കുട്ടികളെ ഉപ്പുതറ പോലീസിന് കൈമാറി