Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഈരാറ്റുപേട്ട: വധശ്രമ കേസിൽ ഒരാൾ അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ നടുഭാഗം മണ്ഡപത്തിപ്പാറ ഭാഗത്ത് തേയിലക്കാട്ടിൽ വീട്ടിൽ യൂസഫ് (41) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി മറ്റക്കാട് ടർഫിന്റെ സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ജംഷാദ് എന്നയാളെയാണ് ഓട്ടോറിക്ഷയിൽ എത്തി വാക്കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവിന്റെ പിതാവുമായി യൂസഫിന് മുന്‍വൈരാഗ്യം നിലനിന്നിരുന്നു ഇതിന്റെ തുടര്ച്ചയെന്നോണമാണ് ഇയാള്‍ മകനായ ജംഷാദിനെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമിയെ പാതാമ്പുഴയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ്, എ.എസ്.ഐ ഇക്ബാൽ, സിപി.ഓ മാരായ ജിനു കെ.ആർ, ജോബി ജോസഫ്, ശ്യാം കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.