video
play-sharp-fill

കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ മർദ്ദിച്ച സംഭവം; നാടോടി ബാലനിൽ നിന്ന് ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും

കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ മർദ്ദിച്ച സംഭവം; നാടോടി ബാലനിൽ നിന്ന് ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും

Spread the love

കണ്ണൂർ: തലസ്സേരിയിൽ കാറില്‍ ചാരിയതിന് കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും.

കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മൊഴി ശേഖരിക്കും. ഗണേശിനെ ഇന്ന് ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തേക്കും.

അതേസമയം ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. സംഘം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിയിലെടുത്ത പ്രതിയെ ആദ്യം വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.