video
play-sharp-fill

ആലപ്പുഴയില്‍ ആള്‍താമസമില്ലാത്ത ഷെഡ്ഡില്‍ ചാരായം വാറ്റ്; 70 ലിറ്റർ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ പിടിയില്‍

ആലപ്പുഴയില്‍ ആള്‍താമസമില്ലാത്ത ഷെഡ്ഡില്‍ ചാരായം വാറ്റ്; 70 ലിറ്റർ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ പിടിയില്‍

Spread the love

ചേർത്തല: ആള്‍താമാസമില്ലാത്ത ഷെഡ്ഡില്‍ ചാരായം വാറ്റ്. ആലപ്പുഴയിൽ രണ്ടുപേർ എക്സൈസിന്‍റെ പിടിയിൽ. നഗരസഭ ആറാം വാർഡിൽ വാടാത്തല വീട്ടിൽ വിശാഖ് (34), നഗരസഭ വാർഡ് നാലാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ ഷാൻജോ (24) എന്നിവരാണ് പിടിയിലായത്.

ഇരുവരും ചേർന്ന് സുഹൃത്തിന്റെ ആൾ താമസമില്ലാത്ത ഷെഡ്ഡിൽ ചാരായം വാറ്റുന്നതിനിടെയാണ് പിടിയിലായത്.

ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. ജെ റോയിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും 70 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രിവന്‍റീവ് ഓഫീസറന്മാരായ എ. സാബു, സി. എൻ. ജയൻ, ബെന്നി വർഗീസ്, എം. കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫീസറന്മാരായ കെ. വി. സുരേഷ് എന്നിവരും അന്വഷണ സംഘത്തിൽ പങ്കെടുത്തു.