പല രോഗങ്ങള്‍ക്കും ഒറ്റമൂലി; മാനസിക പിരിമുറുക്കവും മൈഗ്രേയിനും ഇല്ലാതാക്കാം; രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കൂ: അറിയാം ഗുണങ്ങള്‍…!
സ്വന്തം ലേഖിക
കോട്ടയം: ശരീരഭാരം കുറയ്ക്കാന്‍ ഉൾപ്പെടെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒറ്റമൂലിയാണ് ഇഞ്ചി.
ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്‍, തുമ്മല്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇഞ്ചി പരിഹാരമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവയകറ്റാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിക്ക് സാധിക്കും.
രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് നല്ലതാണ്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
Third Eye News Live
0