പല രോഗങ്ങള്‍ക്കും ഒറ്റമൂലി; മാനസിക പിരിമുറുക്കവും മൈഗ്രേയിനും ഇല്ലാതാക്കാം; രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കൂ: അറിയാം ​ഗുണങ്ങള്‍…!

പല രോഗങ്ങള്‍ക്കും ഒറ്റമൂലി; മാനസിക പിരിമുറുക്കവും മൈഗ്രേയിനും ഇല്ലാതാക്കാം; രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കൂ: അറിയാം ​ഗുണങ്ങള്‍…!

സ്വന്തം ലേഖിക

കോട്ടയം: ശരീരഭാരം കുറയ്ക്കാന്‍ ഉൾപ്പെടെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒറ്റമൂലിയാണ് ഇഞ്ചി.

ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്‍, തുമ്മല്‍, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇഞ്ചി പരിഹാരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും. മൂക്കടപ്പ്, തലകറക്കം എന്നിവയകറ്റാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും ഇഞ്ചിക്ക് സാധിക്കും.

രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് നല്ലതാണ്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.