play-sharp-fill
ബേക്കര്‍ ജംഗ്ഷനില്‍ പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി പ്രതി അന്തര്‍ സംസ്ഥാന ബസില്‍ വന്നിറങ്ങിയ ഉടന്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍; അക്ഷയ് വലയിലായത് സ്‌ക്വാഡിന്റെ ദിവസങ്ങള്‍ നീണ്ട ഓപ്പറേഷന് ശേഷം; ലഹരിസംഘത്തിന്റെ ലക്ഷ്യം നഗരത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളും; എംഡിഎംഎ കേസില്‍ അകത്തായിട്ടും കുലുക്കമില്ലാതെ ചിരിച്ചുകൊണ്ട് അക്ഷയ്; വീഡിയോ കാണാം

ബേക്കര്‍ ജംഗ്ഷനില്‍ പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി പ്രതി അന്തര്‍ സംസ്ഥാന ബസില്‍ വന്നിറങ്ങിയ ഉടന്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍; അക്ഷയ് വലയിലായത് സ്‌ക്വാഡിന്റെ ദിവസങ്ങള്‍ നീണ്ട ഓപ്പറേഷന് ശേഷം; ലഹരിസംഘത്തിന്റെ ലക്ഷ്യം നഗരത്തിലെ യുവാക്കളും വിദ്യാര്‍ത്ഥികളും; എംഡിഎംഎ കേസില്‍ അകത്തായിട്ടും കുലുക്കമില്ലാതെ ചിരിച്ചുകൊണ്ട് അക്ഷയ്; വീഡിയോ കാണാം

സ്വന്തം ലേഖകന്‍

 

 

കോട്ടയം: ബേക്കര്‍ ജംഗ്ഷനില്‍ നിന്നും പൊലീസിന്റെ ലഹരി വിരുദ്ധ സംഘം വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎ പിടികൂടിയത് ദിവസങ്ങള്‍ നീണ്ട ഓപ്പറേഷന് ശേഷം. കാഞ്ഞിരം ചുങ്കത്തില്‍ വീട്ടില്‍ അക്ഷയ് സി.അജി(25)യെ ആണ് ഒരു ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎയുമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ഇന്ന് രാവിലെ പിടികൂടിയ്ത. ജില്ലയിലെ യുവാക്കള്‍ക്കും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് അക്ഷയ്.


 

 

 

അക്ഷയ് ബാംഗ്ലൂരില്‍ നിന്നും സ്ഥിരമായി എംഡിഎംഎ ഉള്‍പ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്‌സ് വന്‍ തോതില്‍ ജില്ലയില്‍ എത്തിച്ച് വില്‍പ്പന നടത്തി വരികയാണെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു ദിവസങ്ങളോളമായി ജില്ലാ പൊലീസ് സംഘം അക്ഷയുടെ ഫോണ്‍ കോളുകള്‍ അടക്കം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം അക്ഷയ് മയക്കുമരുന്ന് കൊണ്ടുവരാനായി ബംഗളൂരുവിലേയ്ക്കു പുറപ്പെട്ടതായി പൊലീസ് സംഘം കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ബാംഗ്ലൂരില്‍ നിന്നും ചൊവ്വാഴ്ച രാവിലെ എംഡിഎംഎയുമായി അന്തര്‍ സംസ്ഥാന എസി ബസില്‍ ഇയാള്‍ കോട്ടയത്തേയ്ക്ക് എത്തിയതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചു. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള ഡെന്‍സാഫ് സംഘം വാഹനത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇയാളില്‍ നിന്നും ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 14 ഗ്രാം എം.ഡിഎം.എയും പിടിച്ചെടുത്തു. പരിശോധനകള്‍ക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ, ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.ശ്രീജിത്ത് , വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.

 

 

25 വയസ് മാത്രം പ്രായമുള്ള അക്ഷയ് മയക്കുമരുന്നിന് അടിമയായ ശേഷമാണ് വിതരണക്കാരന്റെ കുപ്പായമണിഞ്ഞത്. പൊലീസ് സംഘം പിടികൂടിയപ്പോള്‍ പോലും ചിരിച്ചുകൊണ്ട് വീഡിയോകള്‍ക്ക് പോസ് ചെയ്ത അക്ഷയുടെ ചെയ്തികള്‍ കണ്ടുനിന്നവര്‍ക്കും കൗതുകമായി. കോട്ടയത്ത് ലഹരിസംഘം യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കെണിയില്‍പ്പെടുത്തുന്ന വിവരം തേര്‍ഡ് ഐ ന്യൂസ് കഴിഞ്ഞമാസം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.