play-sharp-fill
ജെസ്ന ഇലന്തൂരിന്റെ ഇരയോ ? ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടോ ?ജെസ്‌ന കേസ് അന്വേഷിക്കാൻ സിബിഐ ഇലന്തൂരിലേയ്ക്ക്

ജെസ്ന ഇലന്തൂരിന്റെ ഇരയോ ? ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടോ ?ജെസ്‌ന കേസ് അന്വേഷിക്കാൻ സിബിഐ ഇലന്തൂരിലേയ്ക്ക്

പത്തനംതിട്ട:എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത്ത​റ​യി​ൽ നി​ന്നും ജസ്ന മ​രി​യ ജ​യിം​സിനെ കാണാതായിട്ട് വർഷം നാലുകഴിഞ്ഞു. ജെ​സ്ന തിരോധാനം ഇപ്പോഴും വലിയ ദുരൂഹതയാണ് ഉയർത്തുന്നത്. ക്രെെംബ്രാഞ്ചും സിബിഐയും ജസ്നയ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല.ഇതിനിടെയാണ് ഇലന്തൂരില്‍ നടന്ന നരബലിയും മനുഷ്യമാംസ ഭോജനവും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെടുന്നത് . ഇതുവരെ ഒരു തുമ്ബും കിട്ടാത്ത ജെസ്ന തിരോധാനക്കേസിന് ഇലന്തൂര്‍ കേസിലെ പ്രതികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ സിബിഐ എത്തുമെന്ന് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ സി.ബി.ഐ. സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചു. പോലീസ് കസ്റ്റഡിയിലുള്ള ഇലന്തൂര്‍ കേസ് പ്രതികളെ ചോദ്യംചെയ്യാന്‍ കോടതിയുടെ അനുമതി സി.ബി.ഐ തേടും. ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ടു കേരളാ പോലീസ് അന്വേഷിക്കുന്ന തിരോധാനക്കേസുകളിലും സി.ബി.ഐ. താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ജെസ്ന അപരിചിതരുമായി ബന്ധം സൂക്ഷിക്കുന്ന വ്യക്തിയല്ലെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. ജെസ്ന കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ ഈ നിഗമനത്തിലെത്തിയത്. എന്നാല്‍, സാധ്യതകളൊന്നും തള്ളിക്കളയാന്‍ സി.ബി.ഐ ഒരുക്കമല്ല. അതുകൊണ്ടാണ് ഇലന്തൂര്‍ കേസ് പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നത്