കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് ‌പോസ്‌റ്റിലിടിച്ച് അപകടം ; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ടയം: അതിരമ്പുഴ പെട്രോള്‍ പമ്പിന് സമീപം ബൈക്ക്‌ നിയന്ത്രണം വിട്ടു പോസ്‌റ്റിലിടിച്ചു ജെ.സി.ബി. ഓപ്പറേറ്റര്‍ മരിച്ചു. ആര്‍പ്പൂക്കര വില്ലൂന്നി എടാട്ടുതഴയില്‍ അപ്പുക്കുട്ടന്റെ മകന്‍ അജേഷാ (44)ണ് മരിച്ചത്‌.

video
play-sharp-fill

അപകടം നടന്നയുടനെ അജേഷിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാരം ഇന്നു മൂന്നിനു വീട്ടുവളപ്പില്‍. ഭാര്യ ജിഷ. മക്കള്‍: അതുല്‍, അമല്‍ (ഇരുവരും വിദ്യാര്‍ഥികള്‍). ഗാന്ധിനഗര്‍ പോലീസ്‌ തുടര്‍നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group