
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധിക മർച്ചന്റ്, റിലയൻസ് ഡയറക്റ്റർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് എത്തിയത്.
ശ്രീവൽസം ഗസ്റ്റ് ഹൗസിനു സമീപം തെക്കേ നടപ്പന്തലിന് മുന്നിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു .
“കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി’- മുകേഷ് അംബാനി പറഞ്ഞു. 20 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അന്നദാന ഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നൽകി എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷും സംഘവും മടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







