Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: പാമ്പാടി ഏഴാം മൈലില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. പാറയ്ക്കല്‍ വീട്ടില്‍ നിഷാ സുനില്‍, കൊച്ചു പറമ്പില്‍ സുമി കെ വര്‍ഗീസ്, പതിമൂന്ന് വയസുള്ള ഫെബിന്‍, രാജു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ശനിയാഴ്ച വൈകിട്ട് മൂന്നരയോടു കൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്ന നിഷ ഇവരുടെ മുറ്റത്തേക്ക് നായ കയറിവരുന്നത് കണ്ട് അടുക്കളയില്‍ കയറി. ഇവിടെവച്ച് നായയുടെ കടിയേറ്റു. തൊട്ടടുത്ത വീട്ടിലെ പതിമൂന്നു വയസുകാരന്‍ ഫെബിന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ഫെബിനെയും പാഞ്ഞുവന്ന നായ കടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഷയെ നായ കടിച്ച വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി എത്തിയ വാഹനത്തില്‍ വന്നിറങ്ങിയതായിരുന്നു സുമി. വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിയെ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. രാജുവിനും വഴിയിലൂടെ നട്ക്കുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്.

നാട്ടുകാര്‍ നാല് പേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഓടിപ്പോയതിനാല്‍ നായക്ക് പേവിഷബാധയുണ്ടെന്ന അഭ്യൂഹം ശക്തമാണ്. ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കണ്ട് നിന്നവര്‍ കടിച്ചത് പേപ്പട്ടിയെന്ന് ഉറപ്പിക്കുന്നു. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.