
ഇടുക്കി: കൃഷിയിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ജോബ് ജോസഫ് ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റെ പുരയിടത്തില്‍ നിന്നും മാറണമെന്ന് ആവശ്യപെട്ടതോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ജോബ് ജോസഫ് പറയുന്നത്.
ഇയാളുടെ മുഖത്തും ചെവിയിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായാണ് സംഘം ആക്രമിക്കാന്‍ എത്തിയതെന്നാണ് ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടുകയും യുവാക്കളെ സംഭവ സ്ഥലത്ത് നിന്നും പറഞ്ഞു വിടുകയുമായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ എത്തി ജോബിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.







