
പാലാ: പാലായില്‍ കിടപ്പു രോഗികള്‍ക്ക് മരുന്നുമായി ഡോക്ടര്‍ ഇനി വീട്ടിലെത്തും.
ഇതിനായി പാലാ ഹോമിയോ ആശുപത്രിക്ക് നഗരസഭ വാഹനവും ലഭ്യമാക്കി.
ഹോമിയോപ്പതി വകുപ്പിന്റെ സംസ്ഥാന തല പദ്ധതിയായ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ലിനിക്കിന്റെ ഭവന /സ്ഥാപന സന്ദര്‍ശനങ്ങള്‍ ക്കായി പാലാ മുനിസിപ്പാലിറ്റി അനുവദിച്ച വാഹനം നഗരസഭാ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് നടത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, വികസന സ്റ്റാന്‍്റിംഗ് കമ്മറ്റി ചെയര്മാന് ഷാജു വി തുരുത്തന്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലംപറമ്ബില്‍, വാര്‍ഡ് കൗണ്‍സിലര്‍ വി സി പ്രിന്‍സ്, കൗണ്‍സിലര്‍മാരായ ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ആശുപത്രി സൂപ്രണ്ട് ഡോ.സാജന് ചെറിയാന്, റെസിഡന്റ് മെഡിക്കല്‍ ഓഫീസറും പദ്ധതി കണ്‍വീനറുമായ ഡോ.ഹേമ .ജി നായര്‍, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിശ്വം എന്നിവര്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മുതല്‍ എല്ലാ ബുധനാഴ്ചയും ഇപ്പോള്‍ നല്കി കൊണ്ടിരിക്കുന്നതിലും കൂടുതലായി കിടപ്പു രോഗികള്‍ക്ക് ഭവനങ്ങളിലും, കിടപ്പ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളിലും എത്തി ഡോക്ടറുടെ നേതൃത്വത്തില്‍ സൗജന്യ മരുന്നുള്‍പ്പടെ ഉള്ള സേവനങ്ങള്‍ ലഭ്യമാകുന്നതാണ്.
ചികിത്സ ആവശ്യം ഉള്ളവര്‍ ഹോമിയോ ആശുപത്രിയുമായി 917600018040, 919496117440 ബന്ധപ്പെടേണ്ടതാണ് എന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ബൈജു കൊല്ലം പറമ്ബില്‍ അറിയിച്ചു.







