
കോട്ടയം : ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്‍റെ (4) മൃതദേഹം രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ എട്ടേമുക്കാലോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. എല്ലാവരെയും സങ്കടത്തിലാഴ്ത്തിയ മിൻസയ്ക്കു ദോഹ കണ്ണീരോടെയാണു വിടനൽകിയത്. മിൻസയുടെ സംസ്കാരം ഇന്ന്.
രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്. ആശുപത്രി മോര്‍ച്ചറിക്കു മുന്‍പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി എത്തിയിരുന്നു. കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.
കുട്ടി മരിച്ച സംഭവത്തിൽ ഖത്തറിലെ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ, മാതാവ് സൗമ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ബുഥെയ്ന, കുടുംബത്തിന്റെ ഒപ്പം സർക്കാരുണ്ടെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.







