
കോട്ടയം: വൈക്കത്ത് തെരുവുനായ സ്കൂട്ടറിന് കുറുകേചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന് പരിക്കേറ്റു. അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗ(26)നാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ വടക്കേനട കൊച്ചാലും ചുവടുഭാഗത്താണ് അപകടമുണ്ടായത്.തെരുവുനായ കുറുകേചാടിയതോടെ കാര്‍ത്തിക്കും സ്കൂട്ടറും നിലത്തുവീഴുകയായിരുന്നു.
അപകടത്തില്‍ കാര്‍ത്തിക്കിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. വലതുകാല്‍മുട്ടിനും കൈകള്‍ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







