Spread the love


സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ:മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 5.38 കോടി രൂപ വിലമതിക്കുന്ന പന്ത്രണ്ട് കിലോഗ്രാം സ്വർണം എയർപോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി. സുഡാനിലെ യാത്രക്കാർ ധരിച്ചിരുന്ന പ്രത്യേകം രൂപകല്പന ചെയ്ത ബെൽറ്റിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. സംഭവത്തിൽ 6 പേർ പിടിയിൽ.

കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, ഇയാളെ സഹായിക്കാൻ ചിലർ എത്തിയതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ആകെ ആറുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 5 പേർ കള്ളക്കടത്തുകാരെ സഹായിച്ചവരാണ്. കണ്ടെടുത്ത സ്വർണത്തിന് അഞ്ച് കോടിയിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group