
സ്വന്തം ലേഖിക
മാവേലിക്കര: സഹോദരന്റെ പുസ്തകപ്രകാശന വേദിയില്‍ അധ്യക്ഷനായിരുന്ന സാഹിത്യകാരന് കുഴഞ്ഞുവീണ് മരിച്ചു. കവിയും സാഹിത്യകാരനുമായ മുതുകുളം വടക്ക് ചിറയ്ക്ക് തെക്കടത്ത് മുതുകുളം ഗംഗാധരന്‍പിളള (84) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെ ചെട്ടികുളങ്ങര ഈരേഴ തെക്കുളള ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
28 വര്‍ഷം മുമ്ബ് അന്തരിച്ച സാഹിത്യകാരനായിരുന്ന മുതുകുളം മഹാദേവന്റെ കവിതകളുടെ പ്രകാശനമായിരുന്നു ചടങ്ങ്. അദ്ദേഹത്തിന്റെ മകള്‍ സീനാ രവിയാണ് കവിതകള്‍ കണ്ടെടുത്ത് പുസ്തകരൂപത്തിലാക്കാന് മുന്‍കൈയെടുത്തത്. മുതുകുളം മഹാദേവന്റെ ഇളയസഹോദരനായ മുതുകുളം ഗംഗാധരന്പിള്ളയായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാഹിത്യകാരനായ ഡോ. ചേരാവള്ളി ശശിയാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്. യോഗം അവസാനത്തോടടുക്കവേ ഗംഗാധരന്‍പിള്ള വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തട്ടാരമ്ബലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കവിയും സാഹിത്യകാരനും ഭാരതദര്‍ശനം, ജന്തുജാല കവിതകള്‍, തെങ്ങ് നന്മമരം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവുമാണ്. ഭാര്യ: സുശീല. മകള്‍: സിന്ധുജ.







