
കോട്ടയം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിലെ പ്രയാണം തുടങ്ങും. അതിർത്തിയായ കളിയിക്കാവിളയിൽ ശനിയാഴ്ച യാത്ര പൂർത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങി.
ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിൽനിന്നായിരിക്കും പദയാത്ര ആരംഭിക്കുക. ഭാരത് ജോഡോ യാത്രയെ വരവേല്‍ക്കാന്‍ ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
ബൂത്ത്തലം മുതല്‍ ജില്ലാതലം വരയുള്ള പ്രവര്‍ത്തകയോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇന്ന് ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭവനത്തില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കുകയും എല്ലാ നേതാക്കന്മാരും അവരവരുടെ ബൂത്തുകളില്‍ ഭവന സന്ദര്‍ശനം നടത്തുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

13, 14 തീയതികളിലായി നിയോജക മണ്ഡലം തലത്തില്‍ നേതൃയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. 15, 16 തീയതികളില്‍ ഡിസിസി പ്രസിഡന്റ് നയിക്കുന്ന വിളംബര ജാഥ ജില്ലയിലുടനീളം പ്രചരണം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.







