Spread the love

പെരുമ്പാവൂര്‍: പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കയറിയിറങ്ങി വൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട അന്തർസംസ്ഥാന യുവാവ് പൊലീസ് പിടിയിൽ. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പൊലീസ് പിടികൂടിയത്.

video
play-sharp-fill

പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുൻവശത്തെത്തിയ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതോടെ സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ് 5 ന് ഉച്ചയ്ക്കാണ് സംഭവം. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ ഇയാള്‍ വൃദ്ധയുടെ മാലപൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. പഴയ തുണികള്‍ വാങ്ങി ഡ്രൈക്ലീന്‍ ചെയ്ത് വില്‍പ്പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വര്‍ഷങ്ങളായി കുടുംബാംഗങ്ങളൊത്ത് കേരളത്തിലാണ് താമസം. ഇയാള്‍ പൊട്ടിച്ചെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരിക്കുകയായിരുന്നു.. ഇത് കണ്ടെടുത്തു. പ്രതാപ് സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.

ഇന്‍സ്‌പെക്ടര്‍ പി.എം ബൈജു , എസ്‌ഐ എല്‍ദോ കെ പോള്‍, എഎസ്‌ഐ ഫ്രാന്‍സിസ്, എസ്.സി.പി.ഒ മാരായ മിഥുന്‍, അജിത്, ഷൈജു അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതുപോലെയുള്ള കാര്യങ്ങളുമായി വീടുകളിലെത്തുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.