
സ്വന്തം ലേഖിക
ബെംഗളൂരു: അബദ്ധത്തില്‍ ക്ലാസില്‍ മൂത്രമൊഴിച്ചതിന് എട്ടു വയസ്സുകാരനെ അദ്ധ്യാപകന്‍ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. തുടയില്‍ 40 ശതമാനം പൊള്ളലേറ്റ രണ്ടാം ക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക റായ്ച്ചൂരിലെ ഘനമാതേശ്വര പ്രൈമറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ വക കൊടിയ ശിക്ഷ ലഭിച്ചത്.
സ്‌കൂളിലെ സോളര്‍ വാട്ടര്‍ ഹീറ്ററില്‍ നിന്ന് അബദ്ധത്തില്‍ വെള്ളം വീണു പൊള്ളിയതാണെന്നാണ് കുട്ടിയുടെ അച്ഛന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അദ്ധ്യാപകന്‍ ഹുളിഗെപ്പ മനഃപൂര്‍വം പൊള്ളിച്ചതാണെന്നു കണ്ടെത്തി. വനിതാ ശിശുക്ഷേമ സമിതി തെളിവെടുപ്പു നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







