video
play-sharp-fill

കല്യാണ വീട്ടില്‍ നിന്ന് മോഷണം പോയ 28 പവന്‍ പ്രത്യക്ഷപ്പെട്ടത് ഫ്ലഷ് ടാങ്കില്‍; പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയിട്ടും തുമ്പൊന്നും കിട്ടാത്ത സംഭവത്തിൽ  പൊലീസിന് ബാക്കിയാകുന്നത് കള്ളനെ പിടിക്കാനുള്ള കടമ്പ; കോഴിക്കോട്ടെ കല്യാണ വീട്ടിലെ മോഷണത്തില്‍ അടിമുടി ദുരൂഹത…….!

Spread the love

സ്വന്തം ലേഖിക

വാണിമേല്‍: കല്യാണ വീട്ടില്‍ നിന്ന് മോഷണം പോയ 28 പവന്‍ തിരിച്ച്‌ കിട്ടിയിട്ടും സംഭവത്തിലെ ദുരൂഹത ഒഴിയുന്നില്ല.

വെള്ളിയോട്ട് മീത്തലെ നടുവിലക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടില്‍ നിന്നാണ് മോഷണം പോയത്. മകളുടെ വിവാഹ രാത്രിയാണ് ജ്വല്ലറിയില്‍ നിന്നു വാങ്ങിച്ചതും സമ്മാനമായി ലഭിച്ചതുമായ 222 ഗ്രാം സ്വര്‍ണം മോഷണം പോയത്. ഒരു പണത്തൂക്കം പോലും നഷ്ടമാകാതെ മുഴുവന്‍ ലഭിച്ചത് വീട്ടുകാര്‍ക്ക് ആശ്വാസമാകുമ്പോഴും കള്ളനെ പിടിക്കാനുള്ള കടമ്പയാണ് പൊലീസിന് ബാക്കിയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ സാന്നിധ്യത്തിലും അല്ലാതെയും വീടിനകത്തും പുറത്തും വീട്ടുകാരും നാട്ടുകാരുമെല്ലാം തിരച്ചില്‍ നടത്തിയിരുന്നതാണ്.
എന്നാല്‍, ഒന്നും കണ്ടെത്താനായിരുന്നില്ല. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അതിനിടെയാണ് ഫ്ലഷ് ടാങ്കില്‍ ഇവ പ്രത്യക്ഷപ്പെട്ടത്.

പിടിക്കപ്പെടും എന്നായപ്പോള്‍ മോഷ്ടാവ് ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസ് കരുതുന്നത്. അത് ആരെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്താനുള്ളത്.