Spread the love

തന്നോട് അടുപ്പമുള്ളവരെ ട്രോളുകൾ വിഷമിപ്പിക്കുമ്പോഴാണ് ദേഷ്യം വരുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. ചെയ്യുന്ന സിനിമകള്‍ ചര്‍ച്ച ചെയ്യാതെ ഒരു വ്യക്തിയുടെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് കൂടുതല്‍ വിഷമം ഉണ്ടാക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു.

video
play-sharp-fill

“ട്രോളുകളും സൈബർ ആക്രമണങ്ങളും എന്നോട് അടുപ്പമുള്ള ആളുകളെ വിഷമിപ്പിക്കുമ്പോൾ എനിക്ക് ദേഷ്യം വരും. പക്ഷേ, ആ ദേഷ്യം എല്ലായ്പ്പോഴുമില്ല. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം. ഇത് നടക്കുന്നത് അടിത്തട്ട് ഇറങ്ങിയ സമയത്താണ്. അതിനെ കുറിച്ച് ആര്‍ക്കും സംസാരിക്കേണ്ട”, ഷൈന്‍ പറഞ്ഞു.

നമ്മുടെ നാട്ടിൽ ലൗ പോലൊരു സിനിമയിറങ്ങി. പക്ഷേ, അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അതിന് പുറമെ എന്റെ പെരുമാറ്റത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആ സിനിമയും വര്‍ക്ക് ആവാതെ ആളുകള്‍ കാണാതെ ഒക്കെ വരുന്ന സമയങ്ങളില്‍ നമ്മള്‍ കൂടുതല്‍ ഇറിട്ടേറ്റഡാവും, ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group