video
play-sharp-fill

59-ാം വയസ്സില്‍ അമ്മയ്ക്ക് പുതിയ  കൂട്ട്; കതിര്‍മണ്ഡപത്തില്‍ കൈപിടിച്ച്‌ നല്‍കിയത് മകള്‍; പുതിയ തലമുറയ്ക്ക് പ്രചോദനമായി  തൃശൂരിലെ കല്യാണം…

59-ാം വയസ്സില്‍ അമ്മയ്ക്ക് പുതിയ കൂട്ട്; കതിര്‍മണ്ഡപത്തില്‍ കൈപിടിച്ച്‌ നല്‍കിയത് മകള്‍; പുതിയ തലമുറയ്ക്ക് പ്രചോദനമായി തൃശൂരിലെ കല്യാണം…

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: ജീവിതത്തില്‍ അമ്മയെ ഒറ്റയ്ക്കാക്കാന്‍ ആ മകള്‍ തയ്യാറല്ലായിരുന്നു.

59-ാം വയസ്സില്‍ അമ്മയ്ക്ക് പുതിയ കൂട്ടൊരുക്കുകയാണ്. വിവാഹപ്പന്തലില്‍ അമ്മയുടെ കൈപിടിച്ച്‌ മകള്‍ നല്‍കിയപ്പോള്‍ ആ ഉറപ്പു കൂടിയാണ് അവിടെ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് മരിച്ച്‌ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രതി മേനോന്റെയും ഭാര്യ മരിച്ച്‌ ഏകാന്ത ജീവിതത്തിലായിരുന്ന ദിവാകരന്റെയും വിവാഹം ചിങ്ങം പിറന്ന ബുധനാഴ്ചയാണ് നടന്നത്. തിരുവമ്പാടി അമ്പലത്തില്‍ വെച്ചായിരുന്നു ചടങ്ങ്. കോലഴി സ്വദേശിയാണു രതി മേനോന്‍.

63 വയസ്സുകാരനായ ദിവാകരന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇരുവര്‍ക്കും 2 പെണ്‍മക്കള്‍. മക്കളുടെ വിവാഹം കഴിയുകയും പങ്കാളികള്‍ മരിക്കുകയും ചെയ്തതോടെ കുറച്ചുകാലമായി ഒറ്റപ്പെടലിന്റെ നോവറിയുന്നവര്‍. വീട്ടില്‍ ഒറ്റപ്പെട്ടുപോയ അമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണു വിവാഹത്തിനു മുന്‍കയ്യെടുത്തതെന്ന് മകള്‍ പ്രസീത പറയുന്നു.

‘മക്കളായ ഞങ്ങള്‍ കുടുംബസമേതം കഴിയുമ്പോള്‍ അമ്മ അകലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന സങ്കടം സഹിക്കാന്‍ വയ്യാതായി. ജോലിയും കുടുംബവുമുള്ളതിനാല്‍ അമ്മയുടെ കൂടെ വന്നു താമസിക്കാന്‍ കഴിയാതായി. അമ്മയ്ക്കൊരു കൂട്ടുവേണമെന്നു മനസ്സ് പറഞ്ഞു.’ ഭര്‍ത്താവ് വിനു നല്‍കിയ പിന്തുണയാണു പ്രസീതയ്ക്കു കരുത്തായത്.

വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒപ്പം ചേര്‍ന്നു. ദിവാകരന്റെ മക്കള്‍ക്കും സമ്മതമായതോടെ വിവാഹത്തിനു വഴിതെളിഞ്ഞു. മക്കളെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞാല്‍ ഒറ്റപ്പെട്ടുപോകുന്ന ഏറെപ്പേരുണ്ട്. അവര്‍ക്കു പുതിയ ജീവിതത്തിനുള്ള പ്രചോദനമാവുകയാണു പ്രസീതയെപ്പോലുള്ള മക്കളുടെ ഇടപെടല്‍.