video
play-sharp-fill

പായിപ്പാട്  ഗവൺമെന്റ് സ്കൂളിൻ്റെ  കഞ്ഞിപ്പുരയിലെ  സി.സി.ടി.വി ക്യാമറ മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

പായിപ്പാട് ഗവൺമെന്റ് സ്കൂളിൻ്റെ കഞ്ഞിപ്പുരയിലെ സി.സി.ടി.വി ക്യാമറ മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: സി.സി.ടി.വി ക്യാമറാ മോഷ്ടിച്ച പ്രതി പിടിയിൽ.

പായിപ്പാട് തൈയ്യാട്ടുകോളനിയിൽ തൈയ്യാട്ട് പാടിഞ്ഞേറേതിൽ വീട്ടിൽ മനോഹരൻ മകൻ ശരത് ചന്ദ്രൻ (19) നെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പായിപ്പാട് നാലുകോടിയിലുള്ള ഗവൺമെന്റ് സ്കൂളിന്റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ രാത്രി സമയങ്ങളില്‍ സ്കൂളിന്റെ ഭാഗത്ത് ഇരിക്കുന്നത് പതിവായിരുന്നു. മോഷണം നടത്തുന്നതിന്റെ മുൻപുള്ള ദിവസങ്ങളിൽ സ്കൂളും പരിസരവും നിരീക്ഷിച്ചതിനുശേഷമാണ് ഇയാൾ കഞ്ഞിപ്പുരയിൽ ഇരുന്ന ക്യാമറ മോഷ്ടിച്ചത്.

സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഓ. അജീബ്. ഇ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ മാരായ സാൻജോ, ബിജുമോൻ, സി.പി.ഓ ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.