play-sharp-fill
വൈക്കം- തൊടുപുഴ റോഡിൽ പെരുവ ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന്  തീ പിടിച്ചു; ആളപായമില്ല

വൈക്കം- തൊടുപുഴ റോഡിൽ പെരുവ ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീ പിടിച്ചു; ആളപായമില്ല

കോട്ടയം: വൈക്കം- തൊടുപുഴ റോഡിൽ പെരുവ ജംഗ്ഷന് സമീപം മുതിരക്കാലയിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീ പിടിച്ചു.
വെള്ളിയാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം.

കടുത്തുരുത്തിയിൽ നിന്നും എത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്. വെള്ളൂർ പോലീസും സ്ഥലത്ത് എത്തി.
ആളപായം ഒന്നുമില്ല. ഒമിനി വാൻ പൂർണമായും കത്തി നശിച്ചു.

ഒരു മണിക്കൂറോളം വൈക്കം തൊടുപുഴ റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group