play-sharp-fill
ബേക്കറിയിൽ കയറിയ കള്ളൻ ആറ് ചാക്ക് പലഹാരങ്ങളുമായി കടന്നു; മോഷ്ടിച്ചത് ഹൽവ, ഈന്തപ്പഴം, ചോക്ലേറ്റ് ഉൾപ്പെടെ 35,000 രൂപയുടെ പലഹാരങ്ങൾ; പ്രതിയെ പൊലീസ് പിടികൂടി

ബേക്കറിയിൽ കയറിയ കള്ളൻ ആറ് ചാക്ക് പലഹാരങ്ങളുമായി കടന്നു; മോഷ്ടിച്ചത് ഹൽവ, ഈന്തപ്പഴം, ചോക്ലേറ്റ് ഉൾപ്പെടെ 35,000 രൂപയുടെ പലഹാരങ്ങൾ; പ്രതിയെ പൊലീസ് പിടികൂടി

മലപ്പുറം: ബേക്കറിയിൽ കയറിയ കള്ളൻ പലഹാരങ്ങളുമായി കടന്നു. പണം കിട്ടാത്തതിന്റെ വിഷമത്തിൽ 35,000 രൂപയോളം വില വരുന്ന പലഹാരങ്ങളുമായാണ് കള്ളൻ കടന്നു കളഞ്ഞത്. കടയുടെ ഗ്രിൽ തകർത്ത് അ‌കത്ത് കയറി മോഷണം നടത്തുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി.

ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഹൽവ, ബിസ്കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമൊക്കെയായി മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് മോഷ്ടിച്ചത്.

അർദ്ധരാത്രിയിൽ മുഖം മറച്ചെത്തി ബേക്കറിയിൽ നിന്ന് ചോക്ലേറ്റും പലഹാരങ്ങളും മോഷ്ടിച്ച് കടത്തുകയായിരുന്നു ഇയാൾ. താനാളൂർ പകരയിൽ അസ്‌ലം ബേക്കറിയിലാണ് മോഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവികൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. 200ഓളം ഓട്ടോകൾ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

ഹൽവ, ബിസ്കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമൊക്കെയായി മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങൾ ആറ് ചാക്കുകളിലാക്കിയാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും അസ്ലമിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.