
വൈക്കം: എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡറായി ഡെപ്യൂട്ടേഷനില്‍ ജന്മനാട്ടിലെത്തിയിട്ട് ഒന്നരവർഷം. ഇനി ഒരു വര്ഷത്തിലധികമേ സര്‍വീസുണ്ടായിരുന്നുള്ളൂ. തിരക്കുകൾ കഴിഞ്ഞ് സ്വസ്ഥമായി ഭാര്യയും മക്കളുമായി ശാന്തമായി കഴിയണമെന്ന ആഗ്രഹിച്ച ബ്രിഗേഡിയര്‍ എസ്. നരേന്ദ്രനാഥ് സാജന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും .
വലിയ സൈനിക ഉദ്യോഗസ്ഥന്റെ തലക്കനമില്ലാതിരുന്നതിനാല് നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന നരേന്ദ്രനാഥ് എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഇദ്ദേഹത്തെ ഓഫീസിലെ ഗസ്റ്റ് റൂമില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സൈന്യത്തിന്റെ വാഹനവും അംഗരക്ഷകരുമൊക്കെയുണ്ടായിരുന്നിട്ടും ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു കെഎസ്ആര്‍ടിസി ബസിലാണ് ബ്രിഗേഡിയര്‍ കോട്ടയത്തെ ഓഫീസിലേക്കു പോകുകയും വരികയും ചെയ്തിരുന്നത്. ഒരു അംഗരക്ഷകനെ മാത്രം നിലനിര്‍ത്തി അദ്ദേഹത്തെ സ്വന്തം കുടുംബവീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവുപോലെ ശാസ്താവിന്റെ അമ്പലത്തില്‍ ഭാര്യ പ്രസീതയുമൊത്ത് ഇന്നലെ രാവിലെ വന്ന് തൊഴുതുമടങ്ങുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു സംഘര്ഷവുമുള്ളതായി തോന്നിയില്ലെന്നു നഗരസഭാ കൗണ്‍സിലര്‍ ഹരിദാസന് നായര്‍ പറഞ്ഞു. അദ്ദേഹവുമായി ഏറെ അടുപ്പമുള്ള റിട്ട. ബംഗളൂരുവിലും തിരുവനന്തപുരത്തും പഠിക്കുന്ന മക്കളായ ഗൗരിക്കും പാര്‍വതിക്കും ഭാര്യ പ്രസീതയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ബ്രിഗേഡിയറുടെ മരണത്തിലേക്കു നയിച്ച കാരണത്തെക്കുറിച്ച് അറിയില്ല.
സൈനിക സ്കൂളില്‍ പഠിച്ച് ഉന്നത പദവിയിലെത്തിയ നരേന്ദ്രനാഥിന്റെ അകാലവിയോഗം ബന്ധുക്കളെയും തളര്‍ത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.







