
തിരുവനന്തപുരം: കേരളത്തില്‍ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി.
സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകള്‍ പങ്കിടുന്നത്.
നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ പ്രവർത്തിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയില്‍ മോൻസ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവർക്കും ഓഫീസുകള്‍ അനുവദിച്ചു.
നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ സണ്ണി ജോസഫും രണ്ടാം നിലയില്‍ അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കും.
മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനില്‍കുമാറിന്റെയും ഓഫീസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ ടി സിദ്ദിഖും മൂന്നാം നിലയില്‍ കെ എ തുളസിയും ചുമതലയേല്‍ക്കും.







