
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; അന്തേവാസിയായ കൊലക്കേസ് പ്രതി രക്ഷപെട്ടു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. അന്തേവാസിയായ പ്രതി രക്ഷപെട്ടു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് പുറത്തുകടന്നത്.
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നു.
കേസിൽ അറസ്റ്റിലായ വിനീഷ് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0