Spread the love

കോട്ടയം : മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളം മംഗലപുരം വീട്ടിൽ ശൈലജ (60) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സുദർശനന് ഗുരുതരമായി പരിക്കേറ്റു.

video
play-sharp-fill

നിയന്ത്രണം വിട്ട ലോറി ആദ്യം കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയടിച്ചുവീണ ശൈലജ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുദർശൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അപകടകാരണം വ്യക്തമല്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group