Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തങ്കമണി: ഇരട്ടയാർ ഇടിഞ്ഞമല മാളൂർ സിറ്റിയിൽ റോഡിലൂടെ നടന്നുപോയ വയോധികയുടെ
മാല പൊട്ടിച്ച സംഘം പിടിയിൽ.

തോപ്രാംകുടി സ്കൂൾ സിറ്റി ഭാഗം മൈലയ്ക്കൽ വീട്ടിൽ അതുൽ ജയചന്ദ്രൻ, സഹോദരൻ അഖിൽ (20), തോപ്രാംകുടി ദൈവമേട് അരീക്കുന്നേൽ വീട്ടിൽ രാഹുൽ ബാബു (26)
എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ എട്ടിന് ഉച്ചയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്രസ് ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തിയാണ് വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ച് പ്രതികൾ കടന്നു കളഞ്ഞത്. കട്ടപന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘം അതി വിദഗ്ദ്ധമായാണ് പ്രതികളെ പിടികൂടിയത്.

ഇതിനു മുൻപും പ്രതികൾ സമാനമായ കുറ്റക്യത്യങ്ങൾ ചെയ്തിട്ടുണ്ട്.

പ്രതികൾ മാല പൊട്ടിച്ച ശേഷം തോപ്രാംകുടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 40000 രൂപയ്ക്ക് പണയം വച്ചു. തുടർന്ന് അതുൽ പിതൃ മാതാവിന്റെ വള പണയം വച്ച് മാല പണയം എടുത്ത് തൃശ്ശൂർ ഭാഗത്ത് മറ്റൊരാളുടെ സഹായത്തോടു കൂടി വിൽപ്പന നടത്തുകയായിരുന്നു.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, തങ്കമണി ഇൻസ്പെക്ടർ എ അജിത്, തങ്കമണി എസ് ഐ അഗസ്റ്റിൻ, പ്രത്യേക അന്വേഷണ സംഘം എസ് ഐ സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടോണിജോൺ , വി.കെ അനീഷ്, ജോബിൻ ജോസ്, സിനോജ് പി ജെ, സിജു, ജിമ്മി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു ഉണ്ടായിരുന്നു.