Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമായി. ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി പരിശോധനയിൽ സ്ഥിരീകരിച്ചു.

video
play-sharp-fill

 

 

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നായിരുന്നു എഫ്എസ്എൽ പരിശോധനയിൽ കണ്ടെത്തിയത്.

 

 

 

ഈ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ ഫോണിൽ നിന്ന് സർട്ടിഫിക്കറ്റില്ലാത്ത ചില കോടതി രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് നേരത്തെ ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ജീവനക്കാരെ ചോദ്യം ചെയ്യാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന നിലപാടാണ് വിചാരണക്കോടതി സ്വീകരിച്ചത്.