
സ്വന്തം ലേഖകൻ
യുവാവ് ഓണ്‍ലൈനില്‍ നിന്ന് ബാഗ് ഓര്‍ഡര്‍ ചെയ്ത് വാങ്ങി, എന്നാല്‍ ബാഗ് തുറന്നപ്പോള്‍ കിട്ടിയത് പണവും എടിഎം കാര്‍ഡും മറ്റു രേഖകള്‍ അടങ്ങിയ പേഴ്സ്. ഇതു കണ്ടതോടെ യുവാവ് ഞെട്ടി. തൃക്കരിപ്പൂര്‍ പൂച്ചോലിലെ ടി.സഹലിന്റെ വീട്ടിലാണു സംഭവം നടന്നത്. തന്റെ സഹോദരിയ്ക്ക് വേണ്ടി സഹലാണ് ബാഗ് ഓര്‍ഡര്‍ ചെയ്തത്.
ഓര്‍ഡര്‍ ചെയ്ത ബാഗ് ഇന്നലെ കിട്ടിയപ്പോഴാണ് വീട്ടുകാരെ മുഴുവന്‍ ഞെട്ടിപ്പിച്ചുക്കൊണ്ട് സംഭവം നടന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ തത്ക്കാലം ബാഗ് കയ്യില്‍ വെക്കാനാണ് പൊലീസ് നിര്‍ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് വീട്ടുകാരും സഹലും ചേര്‍ന്ന് എടിഎം കാര്‍ഡുമായി ബന്ധപ്പെട്ട ശാഖയില്‍ ചെന്ന് വിവരം പറയുകയും ഉടമയുടെ നമ്പര്‍ കണ്ടെത്തുകയും ചെയ്തു. അതില്‍ നിന്ന് ഉടമയായ യുവതി ജമ്മുകാശ്മീരില്‍ നിന്നാണെന്നും ഇപ്പോള്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നതെന്നും മനസിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് അവരെ ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചു.
തുടര്‍ന്ന് സഹല്‍ ഉടമയായിരുന്ന യുവതിയുടെ പേഴ്സില്‍ ഉണ്ടായിരുന്ന ആറായിരം രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും പേഴ്സും രേഖകളും കൊറിയറായി അയച്ചു നല്‍കുകയും ചെയ്തു. ആദ്യം ഈ ബാഗ് വാങ്ങിയത് ആ യുവതിയായിരുന്നു. ബാഗ് ഇഷ്ടപെടാത്തതിനാല്‍ യുവതി അത് തിരിച്ചയച്ചു.
തിരിച്ചയച്ച സമയത്ത് അതിനകത്ത് കുടുങ്ങിയതാണ് യുവതിയുടെ ഈ പേഴ്സ്. പേഴ്സ് നഷ്ടപ്പെട്ട നിരാശയില്‍ ഇരിക്കുമ്പോഴാണ് യുവതിയെ തേടി സഹലിന്റെ ഫോണ്‍ കോള്‍ എത്തുന്നത്.