
ചങ്ങനാശ്ശേരിയിൽ വാഹനാപകടം ;നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് കടകളിലേക്ക് ഇടിച്ച് കയറി യുവാക്കൾക്ക് പരിക്ക്
സ്വന്തം ലേഖിക
കോട്ടയം :ചങ്ങനാശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ട്പേർക്ക് പരിക്ക് .ഞായറഴ്ച രാവിലെ ഏഴു മണിയോടെ വയനാട്ടിൽ നിന്നും പത്തനംതിട്ടയിലേയ്ക്കു പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് എം.സി റോഡിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു .ജീപ്പിനുള്ളിലുണ്ടായിരുന്ന വയനാട് സ്വദേശികളായ ജീപ്പ് ഡ്രൈവർ ആദർശ് (24), അമൽ (23) എന്നീ യുവാക്കൾക്കാണ് പരിക്കേറ്റത്.
അതിവേഗത്തിലായിരുന്ന ജീപ്പ് നിയന്ത്രണം നഷ്ടമായി റോഡിനരികിലുള്ള കടകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു .
ചങ്ങനാശേരി ഫയർ ഫോഴ്സ് സ്ഥലത്തെത്തി ജീപ്പിനുള്ളിൽ അകപ്പെട്ടവരെ പുറത്തെടുത്ത് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കാലിനും നടുവിനും ഗുരുതര പരിക്കേറ്റ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി .അമലിന്റെ പരിക്ക് ഗുരുതരമല്ല .ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
Third Eye News Live
0