” ഇതൊരു സാമ്പത്തിക കൊള്ള സംഘം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഈ കൊള്ളയില്‍ പങ്കുണ്ട് “; വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ്

” ഇതൊരു സാമ്പത്തിക കൊള്ള സംഘം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഈ കൊള്ളയില്‍ പങ്കുണ്ട് “; വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പി സി ജോര്‍ജ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി പി സി ജോർജ് രംഗത്ത്.

ഇന്ന് കുടുംബസമേതം മാധ്യമങ്ങളെ കാണും.
കേസന്വേഷണത്തില്‍ ഇടപെടാന്‍ പാടില്ല, സാക്ഷിയെ സ്വാധീനിക്കാന്‍ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകളോടെയാണ് പീഡനക്കേസില്‍ കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയാലും ​ഗള്‍ഫില്‍‌ പോയാലും ആസ്ട്രേലിയക്ക് പോയാലും ഒരാഴ്ച്ച മുൻ പോ ഒരാഴ്ച്ച കഴിഞ്ഞോ മകള്‍ വീണയും ഈ രാജ്യങ്ങളിലേക്ക് പോകുമെന്ന് പി സി ജോര്‍ജ് ആരോപിച്ചു.

ഇതൊരു സാമ്പത്തിക കൊള്ള സംഘമാണ്. മുഖ്യമന്ത്രിക്കും മകള്‍ക്കും ഈ കൊള്ളയില്‍ പങ്കുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഫാരീസ് അബുബക്കറിന്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ സ്വപ്ന സുരേഷിനെ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും പി സി ജോര്‍ജ് പറഞ്ഞു.