
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നതിൽ ഭൂരിഭാഗവും ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരാണ്. കേരളത്തിൽ പനി ബാധിച്ച് നിലവിൽ ഒരു ദിവസം ചികിത്സ തേടുന്നത് 12,000-ത്തോളം പേരാണ്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 20 ശതമാനത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്.
കോവിഡിനേക്കാൾ ജാഗ്രത വേണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്.രോഗവാഹകരായ കൊതുകുകൾ പെരുകിയത്, കാലാവസ്ഥയിലുണ്ടായ മാറ്റം,വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ ഉയരാൻ കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്.തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിച്ചവർ കൂടുതൽ. എറണാകുളം ജില്ലയിൽ ഈ മാസം ഇതുവരെ 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 660 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി.







