Spread the love

കുട്ടികളിലെ വളർച്ചാ വ്യതിയാനം തിരിച്ചറിയുന്നതിനായി ഭിന്നശേഷി നിർണയ സൗജന്യ പരിശോധന ക്യാമ്പ് ഏപ്രിൽ 30ന് കോട്ടയം എസ്എച് മൗണ്ടിലുള്ള ജ്യോതിസ്സ് സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തുന്നു. കുട്ടികളിലെ സ്വാഭാവിക വളർച്ചാ വ്യതിയാനം തിരിച്ചറിയുന്നതിനും ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യം, ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി തുടങ്ങിയവ കണ്ടെത്തുന്നതിനും ഈ ക്യാമ്പിൽ അവസരമുണ്ടാകും. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാക്ട്രിക്സിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. 15 വയസ് വരെയുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

video
play-sharp-fill

ഡോ. പിജി രഞ്ജിത് (കൺസൾറ്റൻറ് പീഡിയാട്രീഷ്യൻ, ജനറൽ ഹോസ്പിറ്റൽ കോട്ടയം), ഡോ. ഡി ബാലചന്ദർ (പീഡിയാട്രീഷ്യൻ, ജനറൽ ഹോസ്പിറ്റൽ, പത്തനംതിട്ട), ദേവീകൃഷ്ണ – (ക്ലിനിക്കൽ സൈക്കോളജിസ്റ്, കുറിച്ചി ഹോമിയോ കോളേജ്), എസ് രാമകൃഷ്ണൻ (Retd. ചീഫ് ഫിസിയോ തെറാപ്പിസ്‌റ്റ്, മെഡിക്കൽ കോളജ്, തിരുവനന്തപുരം) എന്നിവർക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റുകൾ, ഓട്ടിസം അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപകർ എന്നിവരും ഈ ക്യാമ്പിൽ പങ്കെടുക്കും. ഭിന്നശേഷി കണ്ടെത്തുന്ന കുട്ടികൾക്ക് തുടർ പഠനവും പരിശീലനവും ജ്യോതിസ്സ് സ്കൂളിൽ സൗജന്യമായി നൽകും. ഗ്രീൻലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ജ്യോതിസ് സ്കൂൾ പ്രവർത്തിക്കുന്നത്.

താഴെ പറയുന്ന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമായി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.
• 3 മാസമായിട്ടും ശബ്ദം കേൾക്കുമ്പോൾ പ്രതികരിക്കാത്തവർ
• 4 മാസം കഴിഞ്ഞിട്ടും കഴുത്തുറക്കാത്തവർ
• 8 മാസം കഴിഞ്ഞിട്ടും സ്വയം ഇരിക്കാത്തവർ
• ഒരു വയസ്സായിട്ടും നിൽക്കാനോ നടക്കാനോ കഴിയാത്തവർ
• ഒന്നര വയസ്സായിട്ടും സംസാരിക്കാത്തവർ
• 3 വയസ്സായിട്ടും മലമൂത്ര വിസർജനത്തിന് നിയന്ത്രണമില്ലാത്തവർ
• അപസ്മാര ലക്ഷണം, ശ്രദ്ധക്കുറവ്, പെരുമാറ്റത്തിൽ അസ്വാഭാവികത എന്നിവ കാണിക്കുന്നവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷനായി 85478 68673, 92849 86725 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : അനിൽകുമാർ പിആർ (സെക്രട്ടറി)-9447200312, വികെ ഷാജിമോൻ (ഡയറക്ടർ)-9447366841