Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം :കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലിനെതിരെയും , അഗ്‌നി പഥ് പദ്ധതിക്കെതിരെയും കോൺഗ്രസ്‌ നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിലെ പോസ്റ്റ്‌ ഓഫീസിലേയ്ക്ക് മാർച്ച്‌ നടത്തി . പോസ്റ്റ് ഓഫീസ് പടിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു .

നീണ്ടൂർ മുരളി , ചെങ്ങളം രവി , വി. എ വർക്കി , അനിൽ മലരിക്കൽ , സുമേഷ് കാഞ്ഞിരം , റെയ്ച്ചൽ ജേക്കബ് , ബോബി മണലേൽ , ബാബു ചെറിയാൻ , സക്കീർ ചങ്ങംപളളി , തൽഹത്ത് അയ്യൻകോയിക്കൽ , അൻവർ പാഴൂർ , രാജൻ തലത്തോട്ടിൽ അനീഷ് കെ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു .പ്രകടനത്തിനും ധർണ്ണയ്ക്കും സോണി മണിയാങ്കേരി , സജേഷ് മാഞ്ഞൂർ , പ്രോമിസ് കാഞ്ഞിരം , പി കെ പൊന്നപ്പൻ , നാസർ മാലത്ത്ശ്ശേരി , സുകുമാരൻ തുണ്ടിയിൽ , അനൂപ് കൊറ്റമ്പടം , മഹേഷ് നല്ലുവാക്കൽ , അശ്വിൻ മണലേൽ , നൗഫൽ മുഹമ്മദ് , മുസാ കൊട്ടാരത്തിൽ തുടങ്ങിയവർ നേത്യത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group