സ്‌കൂളിലെ ശുചി മുറിയിൽ തെന്നിവീണ് ഒന്നാം ക്ലാസുകാരനായ വിദ്യാർത്ഥി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: സ്‌കൂളിലെ ശുചി മുറിയിൽ തെന്നിവീണ് പരിക്കേറ്റ ഒന്നാം ക്ലാസുകാരനായ വിദ്യാർത്ഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെ ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്. കഴിഞ്ഞ 15ാം തീയതിയാണ് അ‌പകടമുണ്ടായത്. കൊളപ്പുറം ഗവ. സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂളിലെ ശുചിമുറിയിൽ കയറി തിരിച്ച് ഇറങ്ങിയപ്പോൾ തെന്നി വീഴുകയായിരുന്നു.

തുടർന്ന്തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചു. അ‌തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. മൃതദേഹം േകോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ്: സയ്യിദത് യുസൈറ ബീവി. സഹോദരങ്ങൾ: സയ്യിദ് അഫ്രീദി, യുംന ബീവി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group