
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരസഭയിൽ ജീവനക്കാരും പൊതുജനങ്ങളും ഉപയോഗിക്കുന്ന ടോയിലറ്റിന് കൊളുത്തില്ല. കാര്യം സാധിക്കാൻ കൂടെയുള്ളവരെ പുറത്ത് കാവൽ നിർത്തേണ്ട ഗതികേടാണ് നഗരസഭയിൽ .
വനിത, അധ്യക്ഷയായിരിക്കുന്ന കോട്ടയം നഗരസഭയിലാണ് സ്ത്രീകൾക്ക് ഈ ഗതികേട്. നഗരസഭയിലെ ഇരുനൂറിലധികം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിലെത്തുന്ന നൂറ്കണക്കിന് പൊതുജനങ്ങളും ഉപയോഗിക്കുന്നത് ഈ കൊളുത്തില്ലാത്ത ശുചിമുറിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളും ജീവനക്കാരും പുറത്ത് കാവലിന് ആളെ നിർത്തിയിട്ട് കാര്യം സാധിച്ചില്ലങ്കിൽ മാനം പോയിക്കിട്ടും.സ്ത്രീസുരക്ഷ നഗരമെന്ന് അറിയപ്പെടുന്ന കോട്ടയത്തെ നഗരസഭയിൽ ടോയ്ലറ്റിന് ഒരു കൊളുത്ത് വയ്ക്കാൻ പോലും ആളില്ല. വെറും പത്ത് രൂപ മുടക്കിയാൽ ഒരു കൊളുത്ത് കിട്ടും.
എന്നിട്ടും കോട്ടയം നഗരസഭയിലെ ഈ ദുരവസ്ഥയ്ക്ക് മാറ്റമില്ല. നഗരസഭാ അധ്യക്ഷയും ഒരു സ്ത്രീയല്ലേ ? കാറിൽ കറങ്ങി നടക്കുന്നവർ സാധാരണക്കാരന്റെ ദുരിതം കൂടി മനസിലാക്കണമെന്നാണ് നാട്ടുകാർക്കും ജീവനക്കാർക്കും പറയാനുള്ളത്.







