
സ്വന്തം ലേഖകൻ
വാഷിങ്ടൺ : യുഎസിലെ പള്ളിയിൽ വീണ്ടും വെടിവയ്പ്പ്. യു.എസ് സംസ്ഥാനമായ അലബാമയിലെ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. വെടിവെപ്പിൽ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റാവിയ ഹിൽസിലെ സെന്റ്.
സ്റ്റീഫൻസ് എപിസ്കോപൽ പള്ളിയിൽ വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. ആക്രമിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം യു.എസിലെ ഫിലാഡൽഫിയയിലും വിർജീനിയയിലും നടന്ന വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഫിലാഡൽഫിയയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ സ്ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്.
സെൻട്രൽ വിർജീനിയയിലെ ചെസ്റ്റർഫീൽഡിൽ ബിരുദപാർട്ടിക്കിടെ നടന്ന വെടിവെപ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്. വെടിവെപ്പു സംഭവങ്ങൾ വർധിക്കുന്നതിനിടെ തോക്കു നിയന്ത്രണം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തു വന്നിരുന്നു.







