Spread the love

കോട്ടയം: ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂര് എംഎല്എയായതോടെ ജില്ലയില് പുതിയ ഡിസിസി പ്രസിഡന്റ് എത്തിയേക്കും.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെയെും ഭാരവാഹികളെയും പ്രഖ്യാപിച്ച ശേഷമായിരിക്കും ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുക. കോട്ടയത്തിനു പുറമേ മറ്റു ജില്ലകളിലും പ്രസിഡന്റുമാര്ക്കു മാറ്റമുണ്ടാകും.

video
play-sharp-fill

തെരഞ്ഞെടുപ്പിനു മുമ്പേ ഡിസിസി പ്രസിഡന്റിനെ മാറ്റാന് തീരുമാനിച്ചിരുന്നെങ്കിലും കെപിസിസി തീരുമാനം വൈകിയതിനാല് നടന്നില്ല. നാട്ടകം സുരേഷ് സ്ഥാനാര്ഥിയായതോടെ നാലു പേര്ക്ക് ഡിസിസി പ്രസിഡന്റിന്റെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ചുമതല നല്കുകയായിരുന്നു. ബിജു പുന്നത്താനം, യൂജിന് ജോസഫ്, മോഹന് കെ.നായര്, ജി.ഗോപകുമാര് എന്നിവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

നിലവില് യുഡിഎഫ് ജില്ലാ കണ്വീനറും കെപിസിസി സെക്രട്ടറിയുമായ ഫില്സണ് മാത്യൂസിന്റെ പേരിനാണ് പ്രഥമ പരിഗണന. കെപിസിസി ഭാരവാഹിയായതിനാല് മറ്റു പേരുകളും നേതൃത്വം പരിഗണിക്കുന്നുണ്ട്. ബിജു പുന്നത്താനം, ജി. ഗോപകുമാര്, യൂജിന് ജോസഫ് എന്നിവരാണ് പരിഗണയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമുദായിക സമവാക്യങ്ങളും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചര്ച്ചയില് നിര്ണായകമാണ്. ക്രിസ്ത്യന് സമുദായത്തില്നിന്നുള്ള ഒരാള് ആകണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. അങ്ങനെവന്നാല് ബിജു പുന്നത്താനത്തിന്റെ പേരിനാണ് മുന്ഗണന. ഐഎന്ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഗ്രൂപ്പു സമവാക്യങ്ങള് സംസ്ഥാന തലത്തില് മാറിയതിനാല് നേതൃത്വത്തിന്റെ മുമ്പില് പലരും അവകാശവാദം ഉന്നയിച്ചെത്തിയിട്ടുണ്ട്.